ബെയ്ജിംഗ് > ചാരവൃത്തി ആരോപിച്ച് ചൈനയിലെ മുൻ സ്റ്റേറ്റ് മീഡിയ ജേണലിസ്റ്റ് ഡോങ് യുയുവിന് തടവ് ശിക്ഷ വിധിച്ചു. ബെയ്ജിംഗ് കോടതിയാണ് വെള്ളിയാഴ്ച ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരിയിൽ ചൈനീസ് തലസ്ഥാനത്ത് ഒരു ജാപ്പനീസ് നയതന്ത്രജ്ഞനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഡോങ് യുയുവിനെ കസ്റ്റഡിയിലെടുത്തത് .
യുഎസ് നാഷണൽ പ്രസ് ക്ലബ് പറയുന്നതനുസരിച്ച്, 2022 ഫെബ്രുവരിയിൽ ജാപ്പനീസ് നയതന്ത്രജ്ഞനുമായുള്ള ഉച്ചഭക്ഷണത്തിനിടെ ബീജിംഗ് പൊലീസ് ഡോംഗിനെ തടഞ്ഞുവയ്ക്കുകയും ചാരവൃത്തി ആരോപിച്ച് കുറ്റം ചുമത്തുകയുമായിരുന്നു.
വിധി പ്രസ്താവിക്കുന്ന ദിവസം കോടതിയിൽ പൊലീസിന്റെ കനത്ത സന്നാഹമായിരുന്നു. നിയമം കർശനമായി പാലിച്ചാണ് കേസ് കൈകാര്യം ചെയ്തതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. വിധിയെക്കുറിച്ച് പ്രതികരിക്കാൻ ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ വിസമ്മതിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..