03 December Tuesday

രാജ്യത്ത്‌ കാലുകുത്തിയാൽ അറസ്‌റ്റ്‌ ചെയ്യും ; നെതന്യാഹുവിനോട്‌ ന്യൂസിലൻഡ്‌ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024


വെല്ലിങ്‌ടൺ
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രാജ്യത്ത്‌ എത്തിയാൽ ഉടൻ അറസ്റ്റ്‌ ചെയ്യുമെന്ന്‌ ന്യൂസിലാൻഡ്‌ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി)യുടെ ഉത്തരവുകളും കർശനമായി പാലിക്കുമെന്നും അദ്ദേഹം വെല്ലിങ്‌ടണിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗാസയിൽ യുദ്ധക്കുറ്റം ചെയ്‌തതായി ചൂണ്ടിക്കാട്ടി നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു ലക്സൺ. ഇസ്രയേൽ അതിക്രമത്തെ അപലപിച്ചും പലസ്‌തീൻകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടും ന്യൂസിലൻഡ്‌, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്‌താവന ഇറക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top