20 December Friday

മെക്സിക്കോയില്‍ 
ക്ലോഡിയ ഇന്ന് 
അധികാരമേല്‍ക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


മെക്സിക്കോ സിറ്റി
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷക്കാരിയായ ക്ലോഡിയ ഷെയ്‌ൻബാം പാർദോ ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും.  കാലാവസ്ഥാ ശാസ്ത്രജ്ഞയും മെക്സിക്കോ സിറ്റിയുടെ മുൻ മേയറുമായ അറുപത്തൊന്നുകാരി ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ്‌ ജയിച്ചത്.

ഇടതുപക്ഷക്കാരനായ പ്രസിഡന്റ്‌ ആന്ദ്രെസ്‌ മാനുവൽ ലോപസ്‌ ഒബ്രദോറിന്റെ ഹിതപരിശോധനയായി എതിര്‍പക്ഷം വിലയിരുത്തിയ വോട്ടെടുപ്പില്‍  ഇടതുപക്ഷ വിരുദ്ധചേരിയുടെ സോചിൽ ഗാൽവെസിനെയാണ് അവര്‍  പരാജയപ്പെടുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top