മെക്സിക്കോ സിറ്റി
രാജ്യത്തിന്റെ ഭക്ഷ്യ ഉല്‍പ്പാദന വർധന ലക്ഷ്യമിട്ട് പുതിയ കാർഷിക പദ്ധതി പ്രഖ്യാപിച്ച് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്‌ൻബാം. അടിസ്ഥാന ജനതയുടെ ഭക്ഷണത്തിൽ പ്രധാനമായും ഉൾപ്പെടുന്ന ചോളത്തിന്റെയും ബീൻസിന്റെയും ഉൽപ്പാദനം വർധിപ്പിക്കാനും വിതരണം ചെയ്യാനുള്ള സ്ഥാപനങ്ങൾ രാജ്യത്തുടനീളം ആരംഭിക്കാനുമാണ് പദ്ധതി.
ബീൻസിന്റെ ഉല്‍പ്പാദനം 30 ശതമാനം വർധിപ്പിച്ച് ഇറക്കുമതി അവസാനിപ്പിക്കാനും കർഷകർക്ക് താങ്ങുവില ഉറപ്പാക്കി ചോളത്തിന്റെ ഉല്‍പ്പാദനം വർധിപ്പിക്കാനും പദ്ധതിയിടുന്നു. 1980കളിൽ രാജ്യത്ത് ഭക്ഷ്യവിതരണത്തിനുള്ള പ്രധാനമാർഗം സർക്കാർ നടത്തുന്ന കടകളായിരുന്നു. പിന്നീട് മേഖല സ്വകാര്യ സൂപ്പർമാർക്കറ്റുകൾ കൈയടക്കി. സർക്കാരിന്റെ വിതരണശൃംഖലയെ പുനരുജ്ജീവിപ്പിക്കാനും അതുവഴി കര്‍ഷകക്ഷേമം ഉറപ്പാക്കാനുമാണ് ഇടതുപക്ഷക്കാരിയായ പ്രസിഡന്റ് ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..