ബാകു> കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാൻ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായത്തിൽ എതിർപ്പറിയിച്ച് ഇന്ത്യ. വർഷം 1.3 ലക്ഷം കോടി ഡോളര്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ഷം 30,000 കോടി ഡോളർ അനുവദിക്കുമെന്നാണ് വികസിത രാജ്യങ്ങളുടെ നിലപാട്. ഇത്രയും തുക നല്‍കിയാല്‍മതിയെന്ന നിര്‍ദേശം അസർബൈജാനിൽ നടന്ന കാലാവസ്ഥാ ഉച്ചകോടി പാസാക്കി.
പ്രതിനിധികൾക്ക് എതിർപ്പറിയിക്കാനുള്ള അവസരം നൽകാതെയാണ് ഉച്ചകോടിയുടെ നേതൃത്വവും യുഎൻ കാലാവസ്ഥാ വിഭാഗവും പദ്ധതി അംഗീകരിച്ചതെന്ന് ഇന്ത്യ പ്രതികരിച്ചു. യുഎന്നിലുള്ള വിശ്വാസ്യതയില്ലായ്‌മയാണ് നടപടിയില്‍ പ്രതിഫലിക്കുന്നതെന്ന് ഇന്ത്യയുടെ പ്രതിനിധി ചാന്ദ്‌നി റാണ ഉച്ചകോടിയുടെ സമാപനസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..