റാമള്ള> ഗാസയിലും ലബനനിലും ഇസ്രയേലിന്റെ കടന്നാക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെയും പലസ്‌തീനിലെയും കമ്യൂണിസ്റ്റ് പാർടികൾ. മേഖലയിൽ സുരക്ഷയും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഏക മാർഗം സ്വതന്ത്ര പലസ്‌തീൻ രൂപീകരണമാണെന്നും കമ്യൂണിസ്റ്റ് പാർടി ഓഫ് ഇസ്രയേലും, പലസ്തീനിയൻ പീപ്പിൾസ് പാർടിയും സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. ഇരു പാർടികളുടെയും നേതാക്കൾ ഓൺലൈനായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സംയുക്ത പ്രസ്‌താവന.
സ്വതന്ത്ര പലസ്തീനെ അനുകൂലിക്കുന്ന വിവിധ സംഘടനകളും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. യുഎസ് സഹായത്തോടെ പലസ്‌തീൻ ജനതയുടെ അവകാശങ്ങളെ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇസ്രയേൽ നടത്തുന്നതെന്ന് യോഗം വിലയിരുത്തി. ഇസ്രയേൽ സൈന്യം ഗാസ മുനമ്പിൽനിന്ന് പൂർണമായും പിൻവാങ്ങണമെന്നും പലായനം ചെയ്യേണ്ടിവന്നവരെ തിരിച്ചെത്തിക്കാൻ നടപടി എടുക്കണമെന്നും സംയുക്ത പ്രസ്‌താവന ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..