14 November Thursday

കാലാവസ്ഥാ വ്യതിയാനം ; യുഎസ്‌ അടക്കമുള്ള രാജ്യങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


ബാകു
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, സൗദി, തുർക്കിയ തുടങ്ങിയ ജി20 രാജ്യങ്ങൾ ശക്തമാക്കണമെന്ന്‌ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ ആവശ്യമുന്നയിച്ച്‌ ഗ്ലോബൽ സൗത്ത്‌ രാജ്യങ്ങൾ. പാരിസ്‌ ഉടമ്പടിപ്രകാരമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ രാജ്യങ്ങൾക്ക്‌ മുന്നേറ്റമുണ്ടാക്കാനായിട്ടില്ലെന്നും അസർബൈജാനിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ (സിഒപി–-29) വിമർശം ഉയർന്നു. കാലാവസ്ഥ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള ക്ലൈമറ്റ്‌ അക്കൗണ്ടബിലിറ്റി മെട്രിക്‌സ്‌ റിപ്പോർട്ടനുസരിച്ച്‌  ഇന്ത്യയും ദക്ഷിണാഫ്രിക്കയും അടക്കമുള്ള രാജ്യങ്ങളാണ്‌ കാര്യക്ഷമമായി നടപടികളെടുക്കുന്നത്‌. 

ആഗോള താപനത്തെ തുടർന്നുളള പാരിസ്ഥിതിക ആഘാതം കുറയ്‌ക്കുന്നതിന്‌ വർഷം ലക്ഷം കോടി ഡോളറിന്റെ പദ്ധതി നടപ്പാക്കണമെന്ന്‌ ഇന്റർ അമേരിക്കൻ ഡെവലപ്‌മെന്റ്‌ ബാങ്കിന്റെ പ്രതിനിധി അവിനാഷ്‌ പ്രസോദ്‌ അറിയിച്ചു. വികസ്വര രാജ്യങ്ങളെ കാലാവസ്ഥാ സുരക്ഷയ്ക്ക്‌ പര്യാപതമാക്കുന്നതിന്‌ ഈ ഫണ്ട്‌ വിനിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

യുഎൻ കാലാവസ്ഥാ വ്യതിയാന വിഭാഗത്തിന്റെ തലവൻ സൈമൺ സ്റ്റിയെൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായേക്കാവുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നൽകി. പുനരുപയോഗിക്കാനാകുന്ന ഊർജസ്രോതസുകളെ ഉപയോഗപ്പെടുത്തുന്ന ഊർജനയം സ്വീകരിക്കാൻ രാജ്യങ്ങൾ തയാറാകണമെന്നും സ്റ്റിയെൽ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top