24 November Sunday

അഴിമതി ആരോപണം: ഉക്രെയിൻ പ്രോസിക്യൂട്ടർ ജനറൽ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

Photo credit: X

കീവ്> ഉക്രെയിൻ പ്രോസിക്യൂട്ടർ ജനറൽ ആൻഡ്രി കോസ്റ്റിൻ രാജിവച്ചു. സൈനിക സേവനം ഒഴിവാക്കുന്നതിനും ഡിസെബിലിറ്റി സ്റ്റാറ്റസ് ലഭിക്കുന്നതിനുമായി നിരവധി ഉദ്യോഗസ്ഥർ  പദവി ദുരുപയോഗം ചെയ്ത വിവാദത്തെ തുടർന്നാണ് ആൻഡ്രി കോസ്റ്റിൻ്റെ രാജി.  അഴിമതി ആരോപണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് താൻ രാജിവക്കുന്നതെന്ന് ആൻഡ്രി കോസ്റ്റിൻ പറഞ്ഞു.

നാഷണൽ സെക്യൂരിറ്റി ആന്റ് ഡിഫൻസ് കൗൺസിലിന്റെ യോഗത്തെ തുടർന്നാണ് പ്രോസിക്യൂട്ടർ ജനറൽ രാജിവച്ചത്. അഴിമതി എങ്ങനെ തടയാമെന്നും ഡ്രാഫ്റ്റ് ഡെഫറലുകൾ ലഭിക്കാനുള്ള പഴുതുകളെക്കുറിച്ചും യോ​ഗത്തിൽ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. പ്രോസിക്യൂട്ടർമാർ ഉൾപ്പെടെ ഡസൻ കണക്കിന് പ്രാദേശിക ഉദ്യോഗസ്ഥർ ഡിസെബിലിറ്റി സ്റ്റാറ്റസ് ലഭിക്കുന്നതിനായി പദവി ദുരുപയോഗം ചെയ്തെന്ന് ആരോപണമുയർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top