ന്യൂഡല്‍ഹി> രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636 ആയി ഉയര്‍ന്നു.ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 1011 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളിലായാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതല യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം, വാക്സിനേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.കൊവിഡ് നാലാം തരംഗത്തിന്റെ സൂചനകള്‍ വന്നതോടെ മുന്‍കരുതല്‍ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അനാവശ്യമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു.കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..