ദമ്മാം > കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ രാജ്യത്തെ സാധരാണ നിലയത്തിലേക്കു കൊണ്ട് വരുന്നതിന്നായി ശ്രമങ്ങള്‍ തുടരുമെന്നും വ്യാഴാഴ്ച മുതല്‍ കര്‍ഫ്യൂവില്‍ ഇളവുണ്ടാവുമെന്നും സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍റബീഅ സൂചിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ഘട്ടത്തിനു തുടക്കം കുറിക്കും. പ്രാധാനമായും രണ്ട് കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക. അത്യാഹിത ഘട്ടങ്ങളെ അഭിമുഖീകരിക്കാന്‍ പരമാവധി കഴിവുകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുക. പരിശോധനകള്‍ വിപുലമാക്കുകയും, രോഗം ബാധിക്കുന്നവരിലേക്കു വേഗത്തില്‍ ചെന്ന് ആവശ്യമായ നടപടികള്‍ കൈ കൊള്ളുകയും ചെയ്യുക.രാജ്യത്തെ സാധാരണ നിലയിലേക്കു എത്തിക്കുന്നതിനു എല്ലാവരുടേയും സഹകരണം ആവശ്യമാണ്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചതിനാല്‍ ലോകത്തിലെ പല രാജ്യങ്ങളേയും അപേക്ഷിച്ച് മരണ നിരക്ക് കുറച്ചു കൊണ്ടു വരാന്‍ കഴിഞ്ഞു. പ്രായമായവരും, നിത്യ രോഗികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.
സൌദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് മലയാളികൾ കൂടി മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) എന്നിവരാണ് ജിദ്ദയില്‍ മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി (32) ജുബൈലില്‍ ആണ് മരിച്ചത്. ഇന്നത്തെ അഞ്ചു മരണത്തോടെ കോവിഡ് ബാധിച്ച് സൌദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി.
സൗദിയില്‍ പുതുതായി 2235 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 74795 ആയി ഉയര്‍ന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 41 ശതമാനം സ്വദേശികളും 59 ശതമാനം വിദേശികളുമാണ്. 2148 പേര്‍ കൂടി പുതുതായി സുഖം പ്രാപിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് 19 വിമുക്തരായവരുടെ എണ്ണം 45668 ആയി.
കോവിഡ് ബാധിച്ച 24 മണിക്കൂറിനിടെ 9 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 399 ആയി ഉയര്‍ന്നു. 28728 പേരാണ് നിലവില്‍ ചികിത്സയിലുളളത്. ഇവരില്‍ 384 ഗുരുതരാവസഥയിലാണുള്ളത്..
പുതുതായി കോവിഡ്19 സ്ഥിരീകരിച്ച വിവരം. റിയാദ് 765, മക്ക 416, ജിദ്ദ 350, മദീ 184, ദമ്മാം 113, ജുബൈല്‍ 74, കോബാര്‍ 58, ഹുഫൂഫ് 55, ഖതീഫ് 24 ഹായില്‍ 20, ദഹ്‌റാന്‍ 15, തബൂക് 12, തായിഫ് 10, മുബാറസ് 9, അല്‍മുസാഹ് മിയ്യ 8, ഖമീസ് മുശൈത് 7, അല്‍ഹരീഖ് 7, അല്‍റസ്സ്6, താര്‍ 6 ബീഷ് 5 ഷര്‍വ 5, വാദി ദവാസിര്‍ 5, റഅ്‌സത്തന്നൂറ 4 നജ്‌റാന്‍ 4, അറാര്‍ 4, അംലജ് 3, അല്‍ജഫര്‍ 2, അല്‍മുജമഅ 2, ഖഫ്ജി2, യാമ്പു 4, ഖലീസ് 2, ഹഫര്‍ബാതിന്‍ 2, അല്‍ഖൗസ് 2 ഹുതതമീം 2 ഖര്‍ജ് 2 ഹുത സുദൈര്‍ 2, ഹുറൈമലാഅ് 2, മറ്റു സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് 19 ബാധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..