26 December Thursday

ഖത്തറില്‍ ഒരു മരണം കൂടി; നാളെ മുതല്‍ ഇഹ്തിറാസ് നിര്‍ബന്ധം

അഹമ്മദ് കുട്ടി അറളയില്‍Updated: Thursday May 21, 2020

ദോഹ> കൊറോണവൈറസ് ബാധിച്ച് ഖത്തറില്‍ ഒരാള്‍ കൂടി മരിച്ചു. നേരത്തെ തന്നെ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന 62 കാരനാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിത മരണം പതിനാറായി.ബുധനാഴ്ച പുതുതായി 1,492 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത ഇതുവരെ 37,097 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,600 പേര്‍ക്ക് രോഗം ഭേദമായി. ബുധനാഴ്ച 966 പേര്‍ക്കാണ് രോഗം ഭേദമായത്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തിയാണിത്.30,497 പേരാണ് നിലവില്‍ ചികിത്സയില്‍. ഇതില്‍ 172 പേര്‍ അത്യസന്ന നിലയിലാണ്.

അതേസമയം, കോവിഡ് മുന്‍കൂട്ടി അറിയാനും രോഗബാധിതരെ തിരിച്ചറിയാനുമായി ആവിഷ്‌കരിച്ച പ്രത്യേക മൊബൈല്‍ ആപായ ഇഹ്തിറാസ് വെള്ളിയാഴ്ച മുതല്‍ നിര്‍ബന്ധമാക്കി. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നര്‍ അവരവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

അതിനിടെ, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ കോവിഡ് വ്യാപനം ബാധിച്ചിട്ടില്ലെന്ന് നഗരസഭാ, പരിസ്ഥിതി മന്ത്രി അബ്ദുള്ള ബിന്‍ അബ്ധുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബേ അറിയിച്ചു. കുടിവെള്ളത്തിന്റെ കാര്യത്തില്‍ മാത്രമാണ് ചെറിയ വെല്ലുവിളി നേരിടുന്നതെന്നും ഇത് മറികടക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top