മനാമ> കൊറോണവൈറസ് ബാധിച്ച് ഗള്‍ഫില്‍ മരണം 602 ആയി. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 1,12,618 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 34,045 പേര്‍ രോഗമുക്തി നേടി.ഖത്തറില്‍ 1,390 പേര്‍ക്കും ഒമാനില്‍ 298 പേര്‍ക്കും ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
സൗദിയില്‍ ഒന്‍പത് മരണം; 1,905 പേര്‍ക്കുകൂടി രോഗം
സൗദിയില്‍ ബുധനാഴ്ച ഏഴു വിദേശികളടക്കം ഒന്‍പതുപേര്‍ മരിക്കുകയും 1,905 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ കോവിഡ് ബാധിത മരണം 273 ആയി. ഇതുവരെ 44,830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17,622 പേര്‍ രോഗമുക്തി നേടി.
കുവൈത്തില്‍ ഏഴു മരണം; 233 പേര്‍ ഇന്ത്യക്കാര്‍ക്കുകൂടി കോവിഡ്
കുവൈത്തില്‍ ഏഴു പേര്‍ മരിക്കുകയും 751 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 82 ഉം സ്ഥിരീകരിച്ച കേസുകള്‍ 11,028 ഉം ആയി. പുതിയ രോഗികളില്‍ 233 പേര്‍ ഇന്ത്യക്കാര്‍. ഇതുവരെ 3,870 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകിരച്ചു.
യുഎഇയില്‍ മൂന്നു മരണം
യുഎഇയില്‍ ബുധനാഴ്ച മൂന്നു പേര്‍ മരിക്കുകയും 725 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മരണം 206 ഉം സ്ഥിരീകരിച്ച കേസുകള്‍ 20,386 ആയും ഉയര്‍ന്നു. 6,523 പേര്‍ക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 15 ലക്ഷം കോവിഡ് പരിശോധന നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈനില്‍ ഒരു മരണം കൂടി
ബഹ്‌റൈനില്‍ ബുധനാഴ്ച ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 10 ആയി. 285 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 5,816 ആയി. ഇതില്‍ 2,205 പേര്‍ രോഗമുക്തി നേടി. 3,601 പേരാണ് ചികിത്സയില്‍. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ പ്രവാസികള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..