22 December Sunday

സിപിസി പ്ലീനത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

 ബീജിങ്‌ > സോഷ്യലിസത്തിൽ അധിഷ്‌ഠിതമായ സാമ്പത്തിക പരിഷ്‌കരണങ്ങൾ യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യുടെ പ്ലീനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ചൈനീസ്‌ പ്രസിഡന്റും സിപിസി ജനറൽ സെക്രട്ടറിയുമായ ഷി ജിൻപിങ്‌ കരട്‌ കർമപദ്ധതി അവതരിപ്പിക്കും. കേന്ദ്ര കമ്മിറ്റിയിലെ 376 പൂർണ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും നാലുദിന പ്ലീനത്തിൽ പങ്കെടുക്കും. ജൂൺ 27ന്‌ നടന്ന പൊളിറ്റിക്കൽ ബ്യൂറോ യോഗത്തിൽ കരട്‌ കർമപദ്ധതിക്ക്‌ അന്തിമരൂപം നൽകിയിരുന്നു.

കോവിഡ്‌ സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന്‌ കരകയറുന്ന സമ്പദ്‌ഘടനയ്ക്ക്‌ കൂടുതൽ ഉർജം പകരുന്ന നടപടികൾ, ചൈനീസ്‌ നിർമിത ഇലക്‌ട്രോണിക്‌സ്‌ ഉൽപ്പന്നങ്ങൾക്കും ഇലക്‌ട്രിക്‌ വാഹനങ്ങൾക്കും യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തുന്ന വിലക്ക്‌ തുടങ്ങിയവ പ്ലീനം ചർച്ച ചെയ്‌തേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top