ബീജിങ്
ചൈനീസ് കമ്യൂണിസ്റ്റ് പാർടി (സിപിസി) ഇരുപതാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാമത് പ്ലീനത്തിന് ബീജിങ്ങിൽ തിങ്കളാഴ്‌ച തുടക്കമായി. സോഷ്യലിസത്തിൽ അധിഷ്‌ഠിതമായ സാമ്പത്തിക പരിഷ്‌കരണങ്ങൾ ലക്ഷ്യമിട്ടാണ് പ്ലീനം. ചൈനീസ് പ്രസിഡന്റും സിപിസി ജനറൽ സെക്രട്ടറിയുമായ ഷി ജിൻപിങ് കരട് കർമപദ്ധതി അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയിലെ 376 പൂർണ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും നാലുദിന പ്ലീനത്തിൽ പങ്കെടുക്കുന്നു. ജൂൺ 27ന് നടന്ന പൊളിറ്റിക്കൽ ബ്യൂറോ യോഗത്തിൽ കരട് കർമപദ്ധതിക്ക് അന്തിമരൂപം നൽകിയിരുന്നു.
കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് കരകയറുന്ന സമ്പദ്‌ഘടനയെ കരുത്തുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ പ്ലീനം ചർച്ച ചെയ്യും. 18ന് പ്ലീനം സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..