ബീജിങ്
സോഷ്യലിസത്തിൽ അധിഷ്ഠിതമായ സാമ്പത്തിക നവീകരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബീജിങ്ങിൽ നടന്ന ചൈനീസ് കമ്യൂണിസ്‌റ്റ് പാർടി പ്ലീനം സമാപിച്ചു. സിപിസി ജനറൽ സെക്രട്ടറികൂടിയായ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അവതരിപ്പിച്ച കർമപദ്ധതിക്ക് നാലുദിന പ്ലീനം അംഗീകാരം നൽകി. രാജ്യസുരക്ഷ ഉറപ്പാക്കാനും സാങ്കേതികവിദ്യയിൽ രാജ്യത്തെ മുൻനിരയിൽ എത്തിക്കാനുമായി ഷി അവതരിപ്പിച്ച പദ്ധതികളും അംഗീകരിച്ചു.
കംപ്യൂട്ടര്‍ ചിപ്പുകൾ, നിർമിതബുദ്ധി എന്നിവയിലുൾപ്പെടെ പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കാതെ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കും. ഇതിനായി കൂടുതൽ നിക്ഷേപം നടത്തും.
സമഗ്ര സാമ്പത്തിക നവീകരണത്തിനായുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ വരുംദിവസങ്ങളിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.കേന്ദ്ര കമ്മിറ്റി അംഗങ്ങളും ക്ഷണിതാക്കളും ഉൾപ്പെടെ 376 പേർ പ്ലീനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..