ഫ്‌ളോറിഡ> ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ അമേരിക്ക വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയില്‍. ഫ്ളോറിഡയില്‍ ബുധനാഴ്ച രാത്രി കാറ്റ് വീശിത്തുടങ്ങുമെന്നാണു പ്രവചനം. മുന്‍കരുതലിന്റെ ഭാഗമായി ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
'മില്‍ട്ടന്‍' ചുഴലിക്കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പ് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് 232 പേര്‍ മരിച്ചിരുന്നു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടന്‍ എന്നാണ് പ്രവചനം.
സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് നിര്‍ദേശം നല്‍കിയിരുന്നു. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകളും അടച്ചിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..