ക്വിറ്റോ> ഇക്വഡോറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡാനിയൽ നൊബോയ്ക്ക് വിജയം. മധ്യവലതുപാർടിയായ യുണെെറ്റഡ് ഇക്വഡോറിയൻ മൂവ്മെന്റിന്റെ നേതാവായ നൊബോ രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും. 35 കാരനായ നൊബോ ഞായറാഴ്ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ സിറ്റിസൺ റവല്യൂഷൻ മൂവ്മെന്റ് സ്ഥാനാർഥിയായ ലൂയിസ ഗോൺസാലിസിനെയാണ് പരാജയപ്പെടുത്തിയത്. നൊബോ 52.3ശതമാനം വോട്ട് നേടി. ലൂയിസ ഗോൺസാലിസിന് 47.7ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഒന്നാം വട്ട തെരഞ്ഞെടുപ്പിൽ ലൂയിസ ഗോൺസാലിസയ്ക്കായിരുന്നു മേൽക്കെെ. അന്ന് 33 ശതമാനംവോട്ട് നേടി. നൊബേയ്ക്ക് 24 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ആർക്കും 40 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാൻ കഴിയാത്ത സാഹചര്യത്തിലാണ് രണ്ടാംവട്ടം തെരഞ്ഞെടുപ്പ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..