22 December Sunday

ജീവനുള്ള ഒന്നിനെയും ചിത്രീകരിക്കരുത്; ശരി അത്ത് നിയമമനുസരിച്ച് തെറ്റ്; അഫ്​ഗാൻ പ്രവശ്യകളിൽ നിരോധനം ഏർപ്പെടുത്തി താലിബാൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

കാബൂൾ > അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകളിൽ മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ചിത്രീകരിക്കുന്നത് തടഞ്ഞ് താലിബാൻ. ശരി അത്ത് നിയമം അനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന് താലിബാൻ ഭരണകൂടം.

വാഹനഗതാഗതത്തിന്റെയോ ആഘോങ്ങളുടെയോ ദൃശ്യങ്ങൾ എടുക്കരുത്. ടാക്കർ, മൈദാൻ വാർധക്, കാണ്ടഹാർ പ്രവിശ്യയിലെ മാധ്യമങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും താലിബാൻ ധാർമിക മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. ഇവിടങ്ങളിൽ മാധ്യമങ്ങൽക്കും നിയന്ത്രണമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top