ന്യൂഡൽഹി > യു എസ് ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്‌സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്‌താവന യാഥാർഥ്യബോധമില്ലാത്തതെന്ന് ഡൽഹി ആസ്ഥാനമായ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ). ഭീഷണിക്ക് പിന്നാലെ പോകാതെ, പ്രാദേശിക കറൻസിയിൽ വ്യാപാരസംവിധാനം രൂപീകരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും സംഘടന പറഞ്ഞു.
‘ട്രംപിന്റെ പ്രഖ്യാപനം അപ്രായോഗികവും അമേരിക്കൻ ഉപയോക്താക്കളെത്തന്നെ തിരിച്ചടിക്കുന്നതുമാണ്. അന്താരാഷ്ട്ര വിപണിയെ തടസ്സപ്പെടുത്താനും പങ്കാളി രാഷ്ട്രങ്ങളെപ്പോലും പ്രതികാര നടപടികളിലേക്ക് തള്ളിവിടാനും മാത്രമേ ഇത് സഹായിക്കൂ. ഡോളറിന്റെ അധീശത്വത്തിന് വിധേയമാവുകയോ ബ്രിക്‌സ് പൊതുകറൻസിയെ സ്വീകരിക്കുകയോ ചെയ്യുന്നത് ഇന്ത്യക്ക് ഗുണകരമാകില്ല. സ്വന്തം വ്യാപാര സംവിധാനങ്ങൾ ശക്തിപ്പെടുത്തി അന്താരാഷ്ട്ര വിപണിയിൽ നിർണായകശക്തിയായി മാറാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്–- ജിടിആർഐ റിപ്പോർട്ടിൽ പറഞ്ഞു,
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..