വാഷിങ്‌ടൺ
അരിസോണയിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ഏഴു ചാഞ്ചാട്ട സംസ്ഥാനങ്ങളിലും ഡോണൾഡ് ട്രംപിന് വിജയം. ഇതോടെ 312 ഇലക്ടറൽ വോട്ടുകൾ ട്രംപിന് ലഭിച്ചു. എതിർ സ്ഥാനാർഥിയായ കമല ഹാരിസിന് 226 ഉം. രണ്ട് ഇംപീച്ച്‌മെന്റു നേരിട്ടിട്ടും ക്രിമിനൽകേസിൽ പ്രതിയാക്കപ്പെട്ടിട്ടും കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ വൻഭൂരിപക്ഷം നേടിയാണ് ട്രംപ് വീണ്ടും അധികാരം പിടിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്‌ച വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്‌ച നടത്തും. സമാധാനപരമായി അധികാരകൈമാറ്റം നടത്തുമെന്ന് ബൈഡൻ അറിയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..