മനാമ> തെക്കുപടിഞ്ഞാറന്‍ സൗദിയിലെ ജിസാനുനേരെ യെമനിലെ ഹുതികളുടെ ഡ്രോണ്‍ ആക്രമണം. ബോംബ് നിറച്ച ഡ്രോണ്‍ ജിസാനിലെ ഒരു ഗ്രാമത്തില്‍ പതിച്ചു.
തിങ്കളാഴ്ച യെമന്‍ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നാണ് ഡ്രോണ്‍ അയച്ചതെന്ന് സൗദി സഖ്യസേന പറഞ്ഞു. ഹുതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും സഖ്യ സേന പറഞ്ഞു. ആളാപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നെും അറിയിച്ചു.
യെമനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ജിസാന്‍.
മറ്റൊരു അതിര്‍ത്തി പ്രവിശ്യയായ അസീറിന് നേരെയും ഹുതികള്‍ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കാറുണ്ട്. കഴിഞ്ഞ പത്തിന് അസീറിലെ അബഹ അന്താരാഷ്ട്ര വിമാനതാവളത്തിനുനേരെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ആഗസ്ത്് 31ന് ഡ്രോണ്‍ ആക്രമണത്തില്‍ യാത്രാ വിമാനത്തിന് തീപിടിച്ച് കേടുപാട് പറ്റുകയും എട്ട് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..