ന്യൂയോർക്ക് > അമേരിക്കയിൽ മക്ഡൊണാൾഡ്സിന്റെ ഔട്ട്ലെറ്റുകളിൽ ഭക്ഷ്യവിഷബാധ. മക്ഡൊണാൾഡ്സിന്റെ ഔട്ട്ലെറ്റുകളിൽ നിന്ന് ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബർഗറിലേ ഇ - കോളൈ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം.
പത്തോളം സംസ്ഥാനങ്ങളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിഷബാധയെത്തുടർന്ന് ഒരാൾ മരിച്ചു. പത്തോളം പേർ നിലവിൽ ചികിത്സയിലാണ്. ഏകദേശം അമ്പതോളം പേർക്ക് വിഷബാധയേറ്റതായാണ് റിപ്പോർട്ടുകൾ. കൊളറാഡോ, നെബ്രാസ്ക എന്നിവിടങ്ങളിൽ സ്ഥിതി ഗുരുതരമാണ്. ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം മക്ഡോണാൾഡ്സിന്റെ ഹാംബർഗറിൽ സ്ഥിരീകരിച്ചുവെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..