22 December Sunday

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ബദഖ്‌ഷാൻ > അഫ്ഗാനിസ്ഥാനിൽ ഭൂചലനം.  വെള്ളിയാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാനിലെ ബദഖ്‌ഷാൻ മേഖലയിൽ റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ  സമയം രാവിലെ 6:35 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഓഫ് സീസ്‌മോളജിയുടെ കണക്കനുസരിച്ച് 82 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
അഫ്ഗാനിസ്ഥാനിലെ ബദഖ്‌ഷാൻ  പ്രകൃതിക്ഷോഭം ഏറെയുള്ള പർവതപ്രദേശമാണ്. റിക്ടർ സ്കെയിലിൽ 4.4 ഉം 3.9 ഉം രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഈ ആഴ്ച ആദ്യം ഈ മേഖലയിൽ ഉണ്ടായത്. കഴിഞ്ഞ മാസം പത്തിലധികം ഭൂചലനങ്ങൾ ഈ മേഖലയിൽ ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് സീസ്മോളജി റിപ്പോർട്ട് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top