വെല്ലിംഗ്ടൺ > ന്യൂസിലൻഡിൽ ഭൂചലനം. വ്യാഴാഴ്ച ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിലെ കിഴക്കൻ തീരത്ത് 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജിഎഫ്ഇസെഡ്)അറിയിച്ചു. ഭൂചലനം 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നുവെന്ന് ജിഎഫ്ഇസെഡ് അറിയിച്ചു.
ഫിലിപ്പൈൻസിലെ ലുസോണിലും വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജിഎഫ്ഇസെഡ് അറിയിച്ചു. ഭൂചലനം 192 കിലോമീറ്റർ (119.3 മൈൽ) ആഴത്തിലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..