22 December Sunday

ഈജിപ്ത് മലേറിയ വിമുക്ത രാജ്യം: ലോകാരോ​ഗ്യ സംഘടന

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കയ്റോ > ഈജിപ്തിനെ മലേറിയ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. പതിറ്റാണ്ടുകളായി മലേറിയ പടർന്ന രാജ്യമായിരുന്നു ഈജിപ്ത്. മലേറിയയ്ക്ക് ഈജിപ്ഷ്യൻ നാഗരികതയോളം തന്നെ പഴക്കമുണ്ട്. കാലങ്ങളായി പടർന്നു പിടിച്ച രോ​ഗത്തെ നിയന്ത്രിച്ചതിൽ ഈജിപ്തിലെ ജനങ്ങളുടെയും സർക്കാരിൻ്റെയും പ്രയത്നഫലമായാണെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു.

മലേറിയ നിർമാർജന സർട്ടിഫിക്കറ്റ് ലഭിക്കുന്നത് യാത്രയുടെ അവസാനമല്ല, മറിച്ച് ഒരു പുതിയ ഘട്ടത്തിൻ്റെ തുടക്കമാണെന്ന് ഡബ്യുഎച്ച്ഒയുടെ മലേറിയ വിമുക്ത സർട്ടിഫിക്കേറ്റ് സ്വീകരിച്ചുകൊണ്ട് ഈജിപ്ത് ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top