22 December Sunday

ലോകനേതാക്കളെ റാംപിലെത്തിച്ച് ഇലോൺ മസ്ക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ടെസ്‍ല > സോഷ്യൽ മീഡിയയിൽ തരം​ഗമായി ലോകനേതാക്കളുടേയും പ്രമുഖരുടേയും എ.ഐ റാംപ് വാക്ക്. ഇലോൺ മസ്ക്ക് പങ്കുവച്ച വീഡിയോയിലാണ് മോദി,പുടിൽ,ബൈഡൻ,കമല ഹാരീസ്,കിം ജോങ് ഉൻ,ഒബാമ തുടങ്ങിയ ലോകനേതാക്കൾ പ്രത്യക്ഷപ്പെട്ടത്.
 

ജോ ബൈഡനെ വീൽ ചെയറിലാണ് എഐ റാംപിൽ അവതരിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ജോ ബൈഡന്റെ പ്രായത്തെ ചൊല്ലിയുള്ള വിവാദത്തിനിടയിലാണിത്. മൈക്രോസോഫ്റ്റ് പണിമുടക്കിയതിനെയും പരിഹസിക്കാൻ മറന്നില്ല മസ്ക്. റൺവേ ഓഫ് പവർ എന്ന കാർഡുമായി അതരിച്ച മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല വീ‍ഡിയോയുടെ അവസാനത്തിൽ ബ്ലൂ സ്ക്രീൻ ഇറർ എന്ന് കാണിക്കുന്നിടത്താണ് റാംപ് വാക്ക് അവസാനിക്കുന്നത്. മെറ്റ ഉടമ സക്കർബർ​ഗിനേയും ട്രോളിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top