22 December Sunday

സെലൻസ്‌കിയുമായുള്ള ഫോൺ 
സംഭാഷണത്തിൽ ട്രംപിനൊപ്പം മസ്‌കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ന്യൂയോർക്ക്‌> ഉക്രെയ്‌ൻ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയുമായുള്ള നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫോൺ സംഭാഷണത്തിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌കും. അഭിനന്ദനമറിയിക്കാൻ വിളിച്ച സെലന്‍സ്‌കിയുമായുള്ള ട്രംപിന്റെ സംഭാഷണം 25 മിനിറ്റ് നീണ്ടു. ട്രംപ്‌ സംസാരിച്ച ശേഷം മസ്‌കും സെലൻസ്‌കിയുമായി സംസാരിച്ചെന്ന്‌ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

യുക്രെയ്‌ന്‌ എല്ലാ പിന്തുണയും ട്രംപ്‌ വാഗ്‌ദാനം ചെയ്‌തു. ഉക്രെയ്‌ന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ്‌ കണക്ഷന്‍ നല്‍കുന്നത് തുടരുമെന്ന് മസ്‌ക്‌ അറിയിച്ചതായി ബിബിസി റിപ്പോർട്‌ ചെയ്‌തു. ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന് വലിയ പദവികൾ ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സംഭവം. അമേരിക്കയുമായുള്ള സഹകരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനും ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചതായി സെലന്‍സ്‌കി ഔദ്യോഗികമായി അറിയിച്ചു.

ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും രംഗത്തെത്തിയിരുന്നു. റഷ്യ-–- ഉക്രെയ്ൻ യുദ്ധം തീർക്കാനുള്ള പദ്ധതി ട്രംപിന് കീഴിലുള്ള പ്രത്യേക ടീം തയാറാക്കിയതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top