കലിഫോർണിയ > മൈക്രോസോഫ്റ്റ് പണിമുടക്കിയതിൽ ട്രോളുമായി എക്സ് ഉടമ ഇലോൺ മസ്‌ക്. 2021 ൽ പങ്കുവെച്ച സ്വന്തം പോസ്റ്റ് റീപോസ്റ്റ് ചെയ്‌താണ് മൈക്രോസോഫ്റ്റ് നേരിടുന്ന പുതിയ പ്രശ്‌നത്തെ മസ്‌ക് പരിഹസിച്ചത്. മൈക്രോ സോഫ്റ്റ് എന്നാൽ മാക്രോ ഹാർഡ് ആണ് എന്ന് എഴുതിയ പോസ്റ്റാണ് മസ്‌ക് പങ്കുവെച്ചത്. മൈക്രോസോഫ്റ്റിനെ കളിയാക്കിക്കൊണ്ട് മറ്റൊരു അക്കൗണ്ടിൽ വന്ന മീമും ഇലോൺ മസ്‌ക് എക്‌സിൽ റീപോസ്റ്റ് ചെയ്‌തു.
പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്‌തതാണ് ആഗോളതലത്തിൽ കംപ്യൂട്ടറുകളുടെ പ്രവർത്തനത്തെ ബാധിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളുടെയും ബാങ്കുകളുടേയും വിമാന കമ്പനികളുടെയും ടെലികമ്മ്യൂണിക്കേഷൻ പ്രവർത്തനം തകരാറിലായതായി റിപ്പോർട്ടുകളിൽ പറയുന്നു. വിമാനത്താവളങ്ങളെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളേയും ബാങ്കുകളേയുമെല്ലാം മൈക്രോസോഫ്റ്റ് കംപ്യൂട്ടർ ശൃംഖലയിലെ പ്രശ്‌നം ബാധിച്ചു.
തകരാറിലായ കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറർ മുന്നറിയിപ്പാണ് കാണുന്നത്. തുടർന്ന് കംപ്യൂട്ടർ ഷട്ട് ഡൗൺ ആയി റീസ്റ്റാർട്ട് ആവുകയാണ്. സമൂഹമാധ്യമങ്ങളിൽ ഉപയോക്താക്കൾ റിക്കവറി പേജിൽ കുടുങ്ങിയ തങ്ങളുടെ സ്‌ക്രീനിന്റെ ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്. ബ്ലാക്ക് സ്‌ക്രീൻ എറർ, സ്റ്റോപ്പ് കോഡ് എറർ എന്നൊക്കെ ഇതിനെ പറയപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..