ന്യൂയോർക്ക്> യാത്രക്കാരിയുടെ തലയിലെ പേനുകൾ കാരണം വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുന്ന അമേരിക്കൻ എയർലൈൻസ് വിമാനമാണ് അരിസോണയിലെ ഫീനിക്‌സ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പേൻ കാരണം ഇറക്കിയത്. ടിക്‌ടോക് താരമായ ഒരു യാത്രക്കാരനാണ് വിമാനത്തിൽ നടന്ന സംഭവം പങ്കുവച്ചത്.
യാത്രക്കിടയിൽ അടിയന്തര ലാൻഡിംഗ് നടത്തുന്ന വിവരം വിമാനത്തിലെ ജീവനക്കാർ യാത്രക്കാരെ അറിയിച്ചിരുന്നില്ല. ഇത് യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി. വിമാനം ലാൻഡ് ചെയ്‌ത ശേഷമാണ് വിമാനം ലാൻഡ് ചെയ്‌തതിന്റെ കാരണം ജീവനക്കാർ വ്യക്തമാക്കിയത്. ഒരു യാത്രികയുടെ തലയിൽ പേൻ കണ്ടതോടെ അടുത്ത സീറ്റിലിരുന്ന രണ്ട് സ്‌ത്രീകൾ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു വിമാനം മുന്നറിയിപ്പില്ലാതെ ലാൻഡ് ചെയ്തത്. ഇതേ തുടർന്ന് 12 മണിക്കൂറിലധികമാണ് യാത്ര വൈകിയെന്നാണ് വിവരം.
വിമാനം ലാൻഡ് ചെയ്‌ത ഉടനെ അമേരിക്കൻ എയർലൈൻസ് അധികൃതർ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. താമസസൗകര്യം ഒരുക്കി. യാത്രക്കാരിലൊരാൾക്ക് ആരോഗ്യ ആരോഗ്യകരമായ പ്രശ്‌നങ്ങൾ ഉണ്ടായത് കാരണമാണ് വിമാനംമെുന്നറിയിപ്പ് കൂടാതെ ലാന്റ് ചെയ്തതെന്ന് എയർലൈൻസ് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..