22 December Sunday

എമിറേറ്റ്‌സ് വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ദുബായ് > യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എല്ലാ വിമാനങ്ങളിലും പേജറുകളും വാക്കിടോക്കികളും നിരോധിച്ചു. ബാഗേജുകളിൽ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നതായും യാത്രക്കാരുടെ ഹാൻഡ് ലഗേജിലോ ചെക്ക്ഡ് ബാഗേജിലോ കാണുന്ന ഇത്തരം വസ്തുക്കൾ ദുബായ് പൊലീസ് കണ്ടുകെട്ടുമെന്നും എമിറേറ്റ്സ് അറിയിച്ചു.

ലബനനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെത്തുടർന്നാണ് നടപടി. അപകടസാധ്യത കണക്കിലെടുത്ത് ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ എമിറേറ്റ്സ് റദ്ദാക്കുകയും ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top