24 December Tuesday

ബൊളിവിയയിൽ വലതുപക്ഷ അട്ടിമറി; പ്രസിഡന്റ്‌ ഇവോ മൊറാലിസ്‌ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

ലാ പാസ് > ബൊളീവിയൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വലതുപക്ഷം പ്രസിഡന്റ്‌ ഇവോ മൊറാലിസിനെ അട്ടിമറിച്ചു. മൊറാലിസിനെ പുറത്താക്കാൻ ഏറെക്കാലമായി ശ്രമിക്കുന്ന അമേരിക്കയുടെ സഹായത്തോടെയാണ്‌ അട്ടിമറി. രാജ്യത്ത്‌ വലതുപക്ഷ പ്രതിപക്ഷ കക്ഷികളുടെ അക്രമങ്ങൾക്കിടെയാണ്‌ മൊറാലിസ്‌ രാജിവച്ചത്‌. സൈന്യവും, പൊലീസും അട്ടിമറി ശ്രമങ്ങൾക്ക്‌ പിന്തുണ നൽകി. രാജ്യത്തിന്റെ നന്മക്കായ!ം സമാധാനം തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണ്‌ താൻ സ്ഥാനമൊഴിയുന്നതെന്ന് ഇവോ വ്യക്തമാക്കി. ഞായറാഴ്ച പാർലമെന്റ് മുൻപാകെ രാജികത്ത് സമർപ്പിച്ചു.

ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (ഒഎഎസ്‌) മൊറേൽസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്‌ പ്രതിപക്ഷത്തെയും വലത്‌ കക്ഷികളെയും ആക്രമണങ്ങൾക്ക്‌ അഴിച്ചുവിടുകയായിരുന്നു. അമേരിക്കൻ ഭരണകൂടം ദീർഘകാലമായി മൊറാലിസിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും അധികാരഭ്രഷ്‌ടരാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാനെന്ന്‌ അവകാശപ്പെട്ട്‌ സമരം നടത്തുന്ന പ്രതിപക്ഷം സ്വേച്ഛാധിപത്യത്തിന്റെ രീതിയിലാണ്‌ പ്രവർത്തിച്ചിരുന്നത്‌.

ജനാധിപത്യം സംരക്ഷിക്കാനെന്ന്‌ അവകാശപ്പെട്ട്‌ സമരം നടത്തുന്ന പ്രതിപക്ഷം സ്വേച്ഛാധിപത്യത്തിന്റെ രീതിയിലാണ്‌ പ്രവർത്തി
Read more: https://www.deshabhimani.com/news/world/bolivia/833649

സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട്‌ മാധ്യമസ്ഥാപനം കൈയേറിയ അക്രമികൾ പ്രക്ഷേപണം നിർത്തിച്ച്‌ ജീവനക്കാരെ പുറത്താക്കി. വ്യാപകമായ അക്രമങ്ങളും ഇവർ ആരംഭിച്ചിട്ടുണ്ട്‌. യുഎസ്‌ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന അട്ടിമറി നീക്കത്തെ പ്രമുഖ  അമേരിക്കൻ ചിന്തകൻ നോം ചോംസ്‌കി,  ട്രൈകോണ്ടിനെന്റൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ സോഷ്യൽ റിസർച്ച്‌ ഡയറക്ടർ വിജയ്‌ പ്രശാദ്‌ തുടങ്ങിയവർ അപലപിച്ചിരുന്നു.

തെക്കൻ നഗരമായ ഒറൂറോയിൽ മൊറാലിസിന്റെ സഹോദരി എസ്‌തറിന്റെ വീട്‌ അക്രമികൾ കത്തിച്ചു. വീട്ടിൽനിന്ന്‌ തീനാളം ഉയരുന്ന ദൃശ്യം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു. മേഖലാ ഗവർണറുടെയും ച്വികിസാകാ പ്രവിശ്യാ ഗവർണറുടെയും വസതികളും കലാപകാരികൾ കത്തിച്ചിട്ടുണ്ട്‌.കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിൽ ബൊളീവിയയിലെ തദ്ദേശവംശജനായ ആദ്യ  പ്രസിഡന്റ്‌ മൊറാലിസ്‌ നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ വലതുപക്ഷം അക്രമസമരം ആരംഭിച്ചത്‌. പരമാവധി സംയമനം പാലിച്ച സർക്കാർ പാർലമെന്റിലെ കക്ഷികളെ ചർച്ചയ്‌ക്ക്‌ വിളിച്ചെങ്കിലും പ്രതിപക്ഷം അട്ടിമറി നീക്കം തുടരുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top