12 December Thursday

അഫ്‌ഗാനിസ്ഥാനിൽ സ്‌ഫോടനം; താലിബാൻ മന്ത്രി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

PHOTO: Facebook

കാബൂൾ > അഫ്‌ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ റഹ്മാൻ ഹഖാനി ഉൾപ്പെടെ ഏഴുപേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഖലീൽ റഹ്മാൻ ഹഖാനിയുടെ അനന്തരവനായ അനസ് ഹഖാനിയാണ്‌ മന്ത്രിയുടെ മരണം സ്ഥിരീകരിച്ചത്‌. താലിബാൻ വീണ്ടും അധികാരത്തിലെത്തിതിന്‌ ശേഷം ആദ്യമായണ്‌ ഒരു ഉന്നത നേതാവ്‌ കൊല്ലപ്പെടുന്നത്‌. രാജ്യതലസ്ഥാനമായ കാബൂളിൽ മന്ത്രാലയത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്‌.

കാബൂളിലുണ്ടായത്‌ ചാവേർ ആക്രമാണമാണെന്നാണ്‌ അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌. ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.

വൻ ആക്രമണങ്ങൾ നടത്തി കുപ്രസിദ്ധിയാർജിച്ച ഖലീൽ ഹഖാനിയെ 2011ൽ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഖലീൽ ഹഖാനിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് മില്യൺ ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹഖാനി നെറ്റ്‍വർക്കിന്റെ സ്ഥാപകനായ ജലാലുദ്ദീൻ ഹഖാനിയുടെ സഹോദരനാണ് ഖലീൽ. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള സിറാജുദ്ദീൻ ഹഖാനിയുടെ പിതൃസഹോദരനുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top