22 December Sunday

ഇന്ത്യൻ വംശജനായ ഡോക്ടർ അമേരിക്കയിൽ വെടിയേറ്റു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

ന്യൂയോർക്ക് > ഇന്ത്യൻ വംശജനായ ഡോക്ടർ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഫിസിഷ്യനായ രമേഷ് ബാബു പേരാംസെട്ടിയാണ് മരിച്ചത്. അലബാമയിലെ തുസ്കലൂസയിൽ വെള്ളിയാഴ്ചയാണ് സംഭവം. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്.

അമേരിക്കയിലെ നിരവധി ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഫിസിഷ്യനാണ്. ക്രിംസൺ കെയർ നെറ്റ്‌വർക്കിന്റെ സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായിരുന്നു. തന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് ശദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top