ബീജിങ്> തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഷോപ്പിങ് മാളിൽ തീപിടിത്തം. 16 പേർ മരിച്ചു. സിഗോങ് നഗരത്തിലെ ഹൈടെക് സോണിൽ സ്ഥിതി ചെയ്യുന്ന 14 നില കെട്ടിടത്തിലെ ഒന്ന്, നാല്, അഞ്ച്,ആറ് നിലകളിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നതെന്ന് ചൈനീസ് മാധ്യമമായ ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.
കെട്ടിടത്തിനുള്ളിൽ 75 ഓളം പേർ കുടുങ്ങിക്കിടന്നിരുന്നു. ഇവരെയെല്ലാം പുറത്തെടുത്തതായി അഗ്നിശമനസേന അറിയിച്ചു. കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് തീപിടിത്തമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈനയുടെ എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയവും നാഷണൽ ഫയർ ആൻഡ് റെസ്‌ക്യൂ അഡ്മിനിസ്‌ട്രേഷനും പ്രത്യേക സംഘത്തെ നിയോഗിച്ചു. രാത്രി 8.30 ഓടെ തീ പൂർണമായി അണച്ചതായി അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..