22 November Friday

ബംഗ്ലാദേശിൽ വെള്ളപ്പൊക്കം; 50 ലക്ഷംപേർ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ധാക്ക > ബംഗ്ലാദേശിലെ താഴ്‌ന്നപ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 50 ലക്ഷം പേർ കുടുങ്ങി. കുമില, നോഖാലി, ബ്രഹ്മൻഭരിയ ചിറ്റഗോങ്‌, കോക്സ്‌ ബസാർ, സിൽഹെറ്റ്‌, ഹബിഗഞ്ച്‌ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 15 പേർ മരിച്ചു.  

രാജ്യത്തിന്റെ കിഴക്കുഭാഗത്തുള്ള അഞ്ചു നദികൾ കരകവിഞ്ഞതാണ്‌ പ്രളയത്തിന്‌ കാരണമായതെന്ന്‌ ബംഗ്ലാദേശ്‌ കാലാവസ്ഥാവിഭാഗം അറിയിച്ചു. ദുരന്ത നിവാരണത്തിന്‌ ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നതായി വെള്ളിയാഴ്‌ച ഇന്ത്യൻ പ്രതിനിധികളെ സന്ദർശിച്ച ബംഗ്ലാദേശ്‌ താൽക്കാലിക സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്‌ മൊഹമ്മദ്‌ യൂനൂസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top