ധാക്ക > ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ സർക്കാരിൽ മന്ത്രിയായിരുന്ന ടിപു മുൻഷിയെയും മുൻ സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരിയെയും അറസ്റ്റ് ചെയ്തു. വിദ്യാർഥി പ്രക്ഷോഭ സമയത്ത് സ്വർണപണിക്കാരനായ ഉദ്ദിൻ മിലൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇരുവരേയും പ്രതികളാക്കിയിരിക്കുന്നത്. ജൂലൈ 19നാണ് മിലൻ വെടിയേറ്റ് മരിച്ചത്. ബംഗ്ലദേശിലെ ആദ്യ വനിതാ സ്പീക്കർ ആണ് ഷിറിൽ ഷർമിൻ ചൗധരി.
ഓഗസ്റ്റ് 5ന് ഷെയ്ഖ് ഹസീന രാജ്യംവിട്ടതിനു പിന്നാലെ മന്ത്രിസഭാംഗങ്ങളും അവാമി ലീഗിന്റെ പ്രമുഖ നേതാക്കളും ഒലിവിൽ കഴിഞ്ഞു വരികയായിരുന്നു. ഹസീനയ്ക്കെതിരെയും 75 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹസീനയുടെ 16 വർഷത്തെ ഭരണത്തിനിടയിൽ കാണാതായവരെപ്പറ്റി അന്വേഷിക്കാൻ പുതിയ സർക്കാർ കമ്മീഷനെ നിയമിച്ചു. കമ്മീഷനെ അംഗീകരിച്ചുകൊണ്ടുള്ള യുഎൻ ഉടമ്പടിയിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് ഒപ്പുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..