ലണ്ടൻ > ബ്രിട്ടീഷ് മുൻ ഉപപ്രധാനമന്ത്രിയും ലേബർ പാർടിയുടെ നേതാവുമായിരുന്ന ജോൺ പെസ്കോട്ട് (86) അന്തരിച്ചു. അൽഷൈമേഴ്സ് ബാധിതനായിരുന്ന പെസ്കോട്ട് ഒരു കെയർഹോമിൽ വച്ചാണ് അന്തരിച്ചതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. നാലു പതിറ്റാണ്ടോളം വടക്കൻ ഇംഗ്ലണ്ടിലെ ‘ഹള്ളി’ൽ നിന്നുള്ള പാർലമെൻറ് അംഗമായിരുന്നു. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന് കീഴിലാണ് 1997- 2007 കാലയളവിൽ ഉപപ്രധാനമന്ത്രിയായിരുന്നത്. പെസ്കോട്ടിന്റെ മരണത്തിൽ ബ്ലെയർ അനുശോചനം രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..