അങ്കാര > തെക്കുപടിഞ്ഞാറൻ തുർക്കിയിൽ ഹെലികോപ്റ്റർ തകർന്ന് നാല് പേർ മരിച്ചതായി റിപ്പോർട്ട്. ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റർ ഇടിച്ചാണ് അപകടമുണ്ടായത്. ടേക്ക് ഓഫിനിടെ മുഗ്ല ട്രെയിനിംഗ് ആൻഡ് റിസർച്ച് ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ച് ഹെലികോപ്റ്റർ നിലംപതിക്കുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറും ഒരു ജീവനക്കാരനുമാണ് മരിച്ചത്.
രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ആംബുലൻസ് ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിനകത്തോ പ്രദേശത്തോ ഉള്ള ആർക്കും അപകടത്തിൽ പരിക്കില്ല. കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതായും അപകടത്തിന്റെ കാരണം അധികൃതർ അന്വേഷിക്കുന്നുണ്ടെന്നും മുഗ്ല പ്രവിശ്യാ ഗവർണർ ഇദ്രിസ് അക്ബിയിക്ക് പറഞ്ഞു. ഡിസംബർ 9 ന് രണ്ട് തുർക്കി സൈനിക ഹെലികോപ്റ്ററുകൾ വിമാനത്തിൽ ഇടിച്ച് വിമാനത്തിലുണ്ടായിരുന്ന ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..