ബ്രസൽസ്> കുട്ടികൾക്കെതിരായി നടന്ന ലൈംഗികാതിക്രമങ്ങൾ തീരാക്കളങ്കമാണെന്നും കത്തോലിക്കാ സഭ മാപ്പുപറയണമെന്നും ഫ്രാൻസിസ് മാർപാപ്പ. ത്രിദിന സന്ദർശനത്തിനായി ബെൽജിയത്തിലെത്തിയ അദ്ദേഹം രാജകൊട്ടാരമായ ലെയ്‌കൻ പാലസിൽ നടന്ന ചടങ്ങിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ബെൽജിയത്തില്‍ വൈദികരുടെ ലൈംഗികാതിക്രമത്തിനിരയായവരുമായി മാര്‍പാപ്പ ബ്രസൽസിൽ കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. ഇത്തരം കുറ്റങ്ങൾ പൊറുക്കപ്പെടില്ലെന്നും മാർപാപ്പ വ്യക്തമാക്കി.
അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങളെ നിർബന്ധിതമായി ദത്തുനൽകുന്നുവെന്ന റിപ്പോർട്ടുകൾ ദുഃഖകരമാണെന്നും മാർപാപ്പ പറഞ്ഞു. ബെല്‍ജിയത്തില്‍1945–- 1980 കാലയളവിൽ 30,000 കുട്ടികൾ നിർബന്ധിതമായി ദത്തുനൽകപ്പെട്ടതായ വാർത്തകൾ പുറത്തുവന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..