ന്യൂയോർക്ക്> പ്രമുഖ അമേരിക്കൻ മാർക്‌സിസ്റ്റ് ചിന്തകനും സാംസ്‌കാരിക–- രാഷ്‌ട്രീയ സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസൺ(90) അന്തരിച്ചു. മാർക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങളുമായി ബന്ധിപ്പിച്ച് വിലയിരുത്തിയ സൈദ്ധാന്തികരിൽ ശ്രദ്ധേയനാണ്. ദ പൊളിറ്റിക്കൽ അൺകോൺഷ്യസ് എന്ന പുസ്‌തകത്തിലൂടെ മാർക്സിസ്റ്റ് രീതിശാസ്ത്രത്തെ അദ്ദേഹം ആഴത്തിൽ സ്ഥാപിച്ചെടുത്തു.
അന്ത്യനാളുകളിലടക്കം സാംസ്‌കാരിക -രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാർക്‌സിസം ആൻഡ് ഫോം, ദ പ്രിസൺ ഹൗസ് ഓഫ് ലാംഗ്വേജ് തുടങ്ങിയ കൃതികൾ സാംസ്‌കാരിക പഠന മേഖലയിൽ സുപ്രധാന ചലനമുണ്ടാക്കി. മുതലാളിത്തവും രാഷ്ട്രീയവും സമകാലിക സാഹിത്യ-സാംസ്കാരിക പ്രവണതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങളെഴുതി.
ചരിത്രപരമായ ഭൗതികവാദ ദർശനത്തിനപ്പുറത്തേക്കും ജെയിംസന്റെ അന്വേഷണം നീണ്ടു. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ നീണ്ടകാലം പ്രൊഫസറായിരുന്നു. പോസ്റ്റ് മോഡേണിസം ഓർ ദ കൾച്ചറൽ ലോജിക് ഓഫ് ലേറ്റ് ക്യാപ്പിറ്റലിസം, ദ മോഡേണിസ്റ്റ് പേപ്പേഴ്‌സ് അടക്കം നിരവധി പുസ്ത കങ്ങളും രചിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..