22 November Friday

യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയെ സ്ഥിരാംഗമാക്കണം; പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ന്യൂയോർക്>  ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ (യുഎൻഎസ്‌സി) ഇന്ത്യയ്ക്ക്‌ സ്ഥിരാംഗത്വത്തിന്‌ പിന്തുണയുമായി ഫ്രാൻസ്‌. ഇന്ത്യയ്ക്കു പുറമേ ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും ഫ്രഞ്ച് പ്രസിഡന്റ്‌  ഇമ്മാനുവൽ മാക്രോൺ പിന്തുണ അറിയിച്ചു.

യുഎന്നിന്റെ 79-ാമത് സെഷനിലെ പൊതു സംവാദത്തിൽ സംസാരിക്കവെയാണ്‌ മാക്രോൺ പിന്തുണയറിയിച്ചത്‌. പ്രവർത്തന രീതികൾ മാറ്റാനും കുറ്റകൃത്യങ്ങൾ നടന്നാൽ വീറ്റോ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്താനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ഈ പരിഷ്കാരം ഉപകാരപ്പെടുന്നതായി പ്രതീക്ഷിക്കുന്നെന്ന്‌  മാക്രോൺ പറഞ്ഞു.

വികസ്വര രാജ്യങ്ങളുടെ കൂടുതൽ പ്രാതിനിധ്യം യുഎന്നിൽ വേണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും പറഞ്ഞു. ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന്‌ റഷ്യയുടെ ഭാഗത്തുനിന്നും അനുകൂല നിലപാടാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top