22 December Sunday

ഗാസയെ സഹായിക്കണം ; ജി20 ഉച്ചകോടിയിൽ ആഹ്വാനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ബ്രസീലിയ
ഇസ്രയേൽ കടന്നാക്രമണം നേരിടുന്ന ഗാസയിലേക്ക്‌ കൂടുതൽ സഹായമെത്തിക്കാനും ഉക്രയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനും ആഗോള പട്ടിണി നിവാരണത്തിനും ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ആഹ്വാനംചെയ്ത്‌  ലോകനേതാക്കൾ. ശതകോടീശ്വരൻമാർക്ക്‌ നികുതിയേർപ്പെടുത്താനും യുഎൻ രക്ഷാ കൗൺസിലിന്റെ അംഗസംഖ്യ വർധിപ്പിക്കാനും ആവശ്യമുയർന്നു.

റഷ്യയെയോ ഇസ്രയേലിനെയൊ പരാമർശിക്കാതെ നടത്തിയ ആഹ്വാനം അർജന്റീനയൊഴികെ ബാക്കിയുള്ള രാജ്യങ്ങളെല്ലാം പൂർണമായി അംഗീകരിച്ചു. ആഹ്വാനം പ്രഖ്യാപിക്കുന്നതിനുമുമ്പ്‌ ജി20 നേതാക്കളുമായി ചർച്ച നടത്തിയ ബൈഡൻ യുദ്ധമവസാനിപ്പിക്കാൻ ഹമാസിനുമേൽ സമ്മർദം ചെലുത്തണമെന്ന്‌ അറിയിച്ചിരുന്നു. മൂന്നുദിവസത്തെ ഉച്ചകോടി ബുധനാഴ്‌ച അവസാനിക്കും.

വാങ്‌ യിയുമായി 
കൂടിക്കാഴ്ച നടത്തി 
ജയ്‌ശങ്കർ
ജി 20 ഉച്ചകോടിക്കിടെ ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യിയുമായി കൂടിക്കാഴ്ച നടത്തി വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കൽ, വിസ നടപടികൾ സുഗമമാക്കൽ, മാധ്യമപ്രവർത്തകർക്ക്‌ പ്രവർത്തിക്കാൻ അനുമതി നൽകൽ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. യഥാർഥ നിയന്ത്രണരേഖയിൽനിന്നുള്ള സൈനിക പിന്മാറ്റവും അവലോകനം ചെയ്തു. അടുത്തവർഷം ഇന്ത്യ–- ചൈന നയതന്ത്ര ബന്ധത്തിന്റെ 75–-ാം വാർഷികം സമുചിതമായി ആഘോഷിക്കാനുള്ള ചർച്ചകളും തുടങ്ങിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top