22 November Friday

അതിസമ്പന്നർക്ക്‌ നികുതി ചുമത്തണം ; ജി 20 ധനമന്ത്രിമാരുടെ യോ​ഗം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


റിയോ ഡി ജനീറോ
അതിസമ്പന്നർക്ക്‌ നികുതിചുമത്തണമെന്ന നിര്‍ണായ പ്രഖ്യാപനവുമായി ജി20 രാജ്യങ്ങളിലെ  ധനമന്ത്രിമാരുടെ സംയുക്തയോ​ഗം. നവംബറിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കുമുന്നോടിയായാണ് ധനമന്ത്രിമാരുടെ ദ്വിദിന സമ്മേളനം ചേര്‍ന്നത്. അതിസമ്പന്നർക്ക്‌ കുറഞ്ഞത്‌ 2 ശതമാനം നികുതിയേർപ്പെടുത്തണമെന്ന നിർദേശം ബ്രസീൽ മുന്നോട്ടുവച്ചു. എത്രത്തോളം നികുതിയാണ്‌ ചുമത്തേണ്ടതെന്ന് യോ​ഗത്തില്‍ തീര്‍പ്പുണ്ടായിട്ടില്ല. എന്നാല്‍  ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണിതെന്ന്‌ ബ്രസീൽ ധനമന്ത്രി  ഫെർണാൻഡോ ഹദാദ്‌ അറിയിച്ചു. നടപടിയെ ഫ്രാൻസും സ്പെയിനും ദക്ഷിണാഫ്രിക്കയും പിന്തുണച്ചപ്പോൾ അമേരിക്കയും ജർമനിയും എതിർത്തു. 

ലോകത്തെ അതിസമ്പന്നര്‍ ഇപ്പോള്‍ 0.3 ശതമാനം നികുതി മാത്രമാണ് നല്‍കുന്നതെന്നാണ് ബ്രസിലിന്റെ നിര്‍ദേശപ്രകാരം നടന്ന പഠനത്തില്‍ വെളിപ്പെട്ടത്. ലോകത്തെ അതിസമ്പന്നരായ 3,00-0 പേര്‍ക്ക് രണ്ടുശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ വര്‍ഷം 25,000 കോടി ഡോളര്‍ കണ്ടെത്താം.

ആ​ഗോളതലത്തില്‍ പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്താനും കലാവസ്ഥാവ്യതിയാനത്തിനെതിരായ ദീര്‍ഘകാല പദ്ധതികള്‍ക്കും ഈ തുക വിനിയോ​ഗിക്കാനാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ അസമത്വത്തിനെതിരെ പോരാടാന്‍ അതിസമ്പന്നര്‍ക്ക് അധികനികുതി ചുമത്തേണ്ടത് അനിവാര്യമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top