ബ്രസീലിയ
പട്ടിണി ഇല്ലാതാക്കുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, ആഗോളതലത്തിൽ ഭരണസംവിധാനങ്ങൾ നവീകരിക്കുക എന്നീ അജൻഡകളിലൂന്നി ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി 20 ഉച്ചകോടിക്ക് തുടക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങി ഉച്ചകോടിക്കെത്തിയ രാഷ്ട്രനേതാക്കളെ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നീതിയുക്തമായ ലോകവും സുസ്ഥിര ഭൂമിയും എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഹരിതഗൃഹ വാതകങ്ങളിൽനിന്നുള്ള പരിവർത്തനവും ചർച്ചയാകും.
ആകെ മൂന്ന് പ്ലീനറി സെഷനുകളാണ് നടക്കുക. രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തും. ആമസോൺ മഴക്കാടുകൾ സന്ദർശിച്ചശേഷമാണ് ബൈഡൻ ഉച്ചകോടിക്ക് എത്തിയത്. വരൾച്ച മഴക്കാടുകളിൽ ഉണ്ടാക്കിയ നാശനഷ്ടം വിശകലനം ചെയ്തു. ഭരണത്തിലിരിക്കെ ആമസോൺ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ബൈഡൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..