08 September Sunday

ഗാസയിൽ ഒറ്റദിവസം കൊന്നത് 80 പേരെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


ഗാസ സിറ്റി
ബുധൻ വൈകിട്ടുവരെയുള്ള 24 മണിക്കൂറിൽ ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം ബോംബിട്ടു കൊന്നത്‌ 80 പേരെ. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ അഭയാർഥി ക്യാമ്പുകളായി പ്രവർത്തിക്കുന്ന എട്ട്‌ യു എൻ സ്കൂളുകളാണ്‌ തകർത്തത്‌. ഇവിടങ്ങളിൽ മാത്രം 539 പേർ കൊല്ലപ്പെട്ടു.

പത്താം മാസവും തുടരുന്ന കടന്നാക്രമണത്തിൽ, പലസ്തീൻ അഭയാർഥികൾക്കായുള്ള യു എൻ ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) 70 ശതമാനം ഓഫീസുകളും കെട്ടിടങ്ങളും നശിപ്പിച്ചു. 200 യു എൻ ജീവനക്കാർ കൊല്ലപ്പെട്ടു. പലസ്തീൻകാർക്ക്‌ അവശ്യവസ്തുക്കളും സഹായങ്ങളും എത്തിക്കുന്ന യുഎൻആർഡബ്ല്യുഎയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന്‌ ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.

ഏജൻസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്ന ബിൽ സർക്കാർ പരിഗണനയിലുണ്ട്‌. അതിനിടെ, ഒക്ടോബർ ഏഴിന്റെ ഹമാസ്‌ ആക്രമണത്തിൽ സുരക്ഷാവീഴ്ച ഉൾപ്പെടെയുള്ള വശങ്ങൾ പഠിക്കാൻ കമീഷനെ നിയോഗിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളി. ഹമാസിനെ തോൽപ്പിക്കുകയാണ്‌ പ്രധാന ലക്ഷ്യമെന്നും പറഞ്ഞു. അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഇസ്രയേൽ സംഘം ഈജിപ്തിലെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top