കറാച്ചി > കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. പ്രണയബന്ധത്തെ എതിർത്തതിനെത്തുടർന്നാണ് യുവതി ക്രൂരകൃത്യം നടത്തിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആഗസ്ത് 19നാണ് സംഭവം നടന്നത്. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത്.
തനിക്ക് ഇഷ്ടപ്പെട്ട യുവാവിനെ വീട്ടുകാർ വിവാഹം ചെയ്ത് നൽകാത്തതിന്റെ ദേഷ്യത്തിലാണ് യുവതി മാതാപിതാക്കളെയടക്കം കൊലപ്പെടുത്തിയത്. സുഹൃത്തായ യുവാവിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. റൊട്ടിയുണ്ടാക്കാനായുള്ള ഗോതമ്പിൽ വിഷം ചേർത്തായിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..