23 December Monday

ഗോലാൻ കുന്നിൽ റോക്കറ്റ്‌ ആക്രമണം ; 12 കുട്ടികൾ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024


റാമള്ള
മധ്യപൗരസ്ത്യദേശത്തെയാകെ സംഘർഷത്തിലാക്കി, ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലേക്ക്‌ റോക്കറ്റ്‌ ആക്രമണം. മജ്ദ് അൽഷംസിലെ ഫുട്‌ബോൾ മൈതാനത്തേക്ക്‌ ശനി വൈകിട്ട്‌ നടന്ന ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടു. 20 പേർക്ക്‌ പരിക്കേറ്റു. ആക്രമണത്തെ തുടർന്ന്‌ അമേരിക്കൻ സന്ദർശനം അവസാനിപ്പിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നാട്ടിലേക്ക്‌ മടങ്ങി. ലബനനിലെ സായുധസംഘം ഹിസ്‌ബുള്ളയാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ ഇസ്രയേലിന്റെ ആരോപണം. ഹിസ്‌ബുള്ള വലിയ വില കൊടുക്കേണ്ടി വരുമെന്ന്‌ നെതന്യാഹു പറഞ്ഞു. ലബനനിലേക്ക്‌ ഇസ്രയേൽ കടുത്ത പ്രത്യാക്രമണം നടത്തുമെന്നാണ്‌ വിവരം. ആക്രമണവുമായി തങ്ങൾക്ക്‌ ബന്ധമില്ലെന്ന്‌ ഹിസ്‌ബുള്ള വ്യക്തമാക്കി. മുമ്പും ഇസ്രയേലിന്റെ റോക്കറ്റുകൾ നിയന്ത്രണംവിട്ട്‌ സ്വന്തം കേന്ദ്രങ്ങളിൽ പതിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഒക്ടോബർ ഏഴിന്റെ ഹമാസ്‌ ആക്രമണത്തിനുശേഷം തങ്ങൾക്കുനേരെയുണ്ടായ ഏറ്റവും വിനാശകരമായ ആക്രമണമാണെന്ന്‌ ഇസ്രയേൽ സൈനിക വക്താവ്‌ ഡാനിയൽ ഹഗാരി പറഞ്ഞു. ഹിസ്‌ബുള്ളതാന്നെയാകും ആക്രമണം നടത്തിയിരിക്കകുയെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേലിന്റെ അപക്വമായ ഏത്‌ നീക്കത്തിനും കനത്ത തിരിച്ചടിയുണ്ടാകുമെന്ന്‌ ഇറാൻ മുന്നറിയിപ്പ്‌ നൽകി. അതിനിടെ, ഗാസയുടെ തെക്കൻ മേഖലകളിൽ ഇസ്രയേൽ കൂടുതൽ ടാങ്കുകൾ വിന്യസിച്ചു. 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ ഗാസ മുനമ്പിൽ 66 പേർ കൊല്ലപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top