17 September Tuesday

ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭം : 
ഗ്രെറ്റ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


കോപൻഹേഗൻ
ഡെന്‍മാര്‍ക്കിലെ കോപൻഹേഗനിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂന്‍ബര്‍​ഗ് അറസ്‌റ്റിൽ. ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതിയ്ക്കെതിരെ കോപൻഹേഗൻ സർവകലാശാല കവാടത്തിൽ പ്രതിഷേധിച്ച ആറ്‌ വിദ്യാർഥികളാണ്‌ അറസ്‌റ്റിലായത്‌. ‘സ്‌റ്റുഡന്റ്‌സ്‌ എഗൈൻസ്‌റ്റ്‌  ഒക്കുപ്പേഷൻ’ സംഘടനയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. പൊലീസ്‌ സർവകലാശാലയിൽ കടന്ന്‌ വിദ്യാർഥികളെ അറസ്‌റ്റ്‌ ചെയ്യുന്ന ചിത്രം ഗ്രെറ്റ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വിവിധ രാജ്യങ്ങളില്‍ ​ഗ്രെറ്റ വിദ്യാര്‍ഥികള്‍ക്കൊപ്പം ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കാളിയായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top