30 December Monday

പാകിസ്ഥാനിൽ 
വംശീയവാദികളുടെ ആക്രമണത്തിൽ 
40 മരണം ; ബലൂചിസ്ഥാനിൽ 23 ബസ് യാത്രക്കാരെ വെടിവച്ച് കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024


ഇസ്ലാമാബാദ്‌
തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിൽ വംശീയവാദികൾ നടത്തിയ  ആക്രമണത്തിൽ 40 മരണം. മൂസാഘേൽ ജില്ലയിൽ  അക്രമികൾ വാഹനങ്ങൾ തടഞ്ഞ്‌ 23പേരെ വെടിവച്ചുകൊന്നു. പാക്‌പഞ്ചാബിനെയും ബലൂചിസ്ഥാനെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ ഞായർ രാത്രി ബസ്സുകളും ട്രക്കുകളും തടഞ്ഞുനിർത്തി അക്രമികൾ വെടിയുതിർക്കുകയായിരുന്നു. പാക്‌പഞ്ചാബ്‌ സ്വദേശികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.  അതേസമയം ബലൂചിസ്ഥാനിലെ കലാത്ത്‌ ജില്ലയിൽ ആക്രമിയുടെ വെടിവയ്പിൽ ആറ്‌ പോലീസുകാരടക്കം 11 പേർ കൊല്ലപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top