19 December Thursday

ലങ്കയില്‍ പ്രധാനമന്ത്രിയായി ഹരിണി തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

image credit Harini Amarasuriya facebook


കൊളംബോ
തെരഞ്ഞെടുപ്പിൽ മൂന്നിൽരണ്ട്‌ ഭൂരിപക്ഷം നേടിയുള്ള ചരിത്രവിജയത്തെ തുടർന്ന്‌ ശ്രീലങ്കയിൽ ഇടതുപക്ഷ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. പ്രധാനമന്ത്രിപദത്തിൽ ഹരിണി അമരസൂര്യ തുടരും. ഇവരടക്കം 21 അംഗ മന്ത്രിസഭയെയാണ്‌ പ്രസിഡന്റ്‌ അനുര കുമാര ദിസനായകെ നിയമിച്ചത്‌. ഉപമന്ത്രിമാരെ പിന്നീട്‌ നിയമിക്കും.

കൊളംബോയിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയറ്റിൽ തത്സമയം സംപ്രേഷണത്തോടെയാണ്‌ തിങ്കൾ രാവിലെ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടന്നത്‌. സാമ്പത്തികത്തകർച്ച നേരിടുന്ന രാജ്യത്ത്‌ സാമ്പത്തിക മന്ത്രാലയത്തിന്റെ ചുമതല പ്രസിഡന്റ്‌ വഹിക്കും. പ്രതിരോധം, ആസൂത്രണം, സാമ്പത്തിക വികസനം, വാർത്താവിനിമയ മന്ത്രാലയങ്ങളും പ്രസിഡന്റ്‌ കൈകകാര്യം ചെയ്യും.

ഡൽഹിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹരിണി, ശ്രീലങ്കൻ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ്‌. സെപ്തംബർ 24 മുതൽ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്നു. 6,55,289 വോട്ടിന്റെ വൻ ഭൂരിപക്ഷം നേടിയാണ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ചത്‌. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 225ൽ 159 സീറ്റ്‌ നേടിയാണ്‌ മാർക്സിസ്‌റ്റ്‌ ആശയം പിന്തുടരുന്ന ജനതാ വിമുക്തി പെരമുന നേതൃത്വം നൽകുന്ന നാഷണൽ പീപ്പിൾസ്‌ പവർ വിജയക്കൊടി പാറിച്ചത്‌.

സിംഹള മേഖലകൾക്കൊപ്പം, തമിഴ്‌, മുസ്ലിം ന്യൂനപക്ഷ മേഖലകളും എൻപിപിക്കൊപ്പം നിന്നു. തമിഴ്‌ വംശജനായ രാമലിംഗം ചന്ദ്രശേഖരനാണ്‌ ഫിഷറീസ്‌ മന്ത്രി. ഇദ്ദേഹം തമിഴിലാണ്‌ സത്യപ്രതിജ്ഞ ചെയ്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top